കൊല്ലം: പുനലൂര്‍ പൊലീസ് സ്റ്റേഷനില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ യുവാവിന്റെ ശ്രമം. ആദിവാസി ഉന്നതിയിലെ സുരേഷ് ആണ് ആത്മഹത്യാ ശ്രമം നടത്തിയത്. കയ്യില്‍ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തിയ ശേഷം സുരേഷ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസുകാര്‍ ഓടിയെത്തി തീകെടുത്തുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
90 ശതമാനം പൊള്ളലേറ്റ യുവാവിന്റെ നില ഗുരുതരമാണ്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം സുരേഷ് ഭാര്യയെയും മക്കളേയും ആക്രമിച്ചതായി പറയുന്നു. തുടര്‍ന്ന് ഭാര്യ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ പ്രശ്‌നം പരിഹരിക്കാനായി ഇരു കൂട്ടരേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അതിനിടെയാണ് സംഭവം.







