തിരുവനന്തപുരം:കേരളത്തിൽ ഇന്ന് (13)മുതൽ 15വരെ ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥ വകുപ്പ് മുന്നറിയിച്ചു. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 37ഡിഗ്രി സെൽഷ്യസ് വരെയും; തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിച്ചു.നിലവിലുള്ള ചൂടിനേക്കാൾ ചില സ്ഥലങ്ങളിൽ മൂന്നു ശതമാനം വേറെ ചൂട് കൂടാവുന്നതാണ്. ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ചൂടിനെ തടയാനുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിച്ചു.







