മനു അച്ചനും സുഗു അച്ചനും ഡാളസ് സെന്റ് പോൾസ് മാർത്തോമ ഇടവക യാത്രയയപ്പ് നൽകി

പി പി ചെറിയാൻ

ഡാളസ് : സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവകയിലെ ശുശ്രൂഷാ കാലയളവ് പൂര്‍ത്തിയാക്കി മടങ്ങുന്ന മനു അച്ചനും ഡാളസ് സി എസ് ഐ കോണ്‍ഗ്രിഗേഷനില്‍ സേവനം പൂര്‍ത്തിയാക്കി കേരളത്തിലേക്ക് തിരിക്കുന്ന സുഗു അച്ചനും ഇടവക ഹൃദയസ്പര്‍ശിയായി യാത്രയയപ്പ് നല്‍കി. ഏപ്രില്‍ 12ന് രാവിലെ നടന്ന ഇംഗ്ലീഷ് വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് വിപുലമായ പരിപാടികളോടെയാണ് യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചത്.

അലക്‌സാണ്ടര്‍ ഫിലിപ്പിന്റെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. ഇംഗ്ലീഷ് ക്വയര്‍ ആലപിച്ച മനോഹരമായ ഗാനത്തോടെയാണ് ഭക്തിസാന്ദ്രമായ പരിപാടി ആരംഭിച്ചത്. റവ. റെജിന്‍ രാജു ആധ്യക്ഷ്യം വഹിച്ചു. അച്ചന്മാരുടെ സേവനങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു.

അച്ചന്മാർക്കു ഇടവകയുടെ സ്നേഹോപഹാരം അർപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ലിജി സഖറിയ, ക്രിസ്റ്റീന രാജു , ജോഷ്വ സഖറിയ , സോജി സഖറിയ ആശംസകൾ അർപ്പിച്ചു.

ഇടവക ട്രസ്റ്റിമാരായ രാജു ചാക്കോ,റിപ്‌സൺ തോമസ് അച്ചന്മാർക്ക് യാത്രയയപ്പ് സമ്മാനം കൈമാറി. ലീ മാത്യു കൃതജ്ഞതഅർപ്പിച്ചു.

റവ റെജീവ് സുഗുവും ,റവ. എബ്രഹാം കുരുവിളയും യാത്ര അയപ്പിനു നന്ദി പറഞ്ഞു.തങ്ങളുടെ ശുശ്രൂഷാ വേളയിൽ ഇടവക നൽകിയ സഹകരണത്തിന് അവർ നന്ദി രേഖപ്പെടുത്തി.മിസ്സിസ് സാറാ ചെറിയാന്റെ പ്രാർത്ഥനയോടെയും അച്ചന്റെ ആശീർവാദത്തോടെയും സമ്മേളനം സമാപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page