സീതാംഗോളി ബദിയടുക്ക റൂട്ടിൽ ഓടുന്ന ബസ്സുകൾക്ക് കുമ്പള പഴയ ബസ്റ്റാഡിൽ നാളെ (ചൊവ്വ) മുതൽ പ്രവേശനം

കുമ്പള: സീതാംഗോളി ബദിയടുക്ക റൂട്ടിൽ ഓടുന്ന ബസ്സുകൾക്ക് കുമ്പള പഴയ ബസ്റ്റാഡിൽ നാളെ (ചൊവ്വ) മുതൽ പ്രവേശനത്തിന് അനുമതി. കുമ്പള പഴയ ബസ് സ്റ്റാന്റിൽ ബസ്റ്റു കൾ കയറ്റാനും യാത്രക്കാരെ കയറ്റാനും ഇറക്കാനും പഞ്ചായത്ത് ഭരണ സമിതി അനുമതി നൽകി.കുമ്പളയിൽ നിന്ന് ബദിയടുക്ക, മുള്ളേരിയ, സീതാംഗോളി, പെർള,ശാന്തിപള്ള, പേരാൽ എന്നി പ്രദേശങ്ങളിലേക്ക് പോവുന്ന യാത്രകാർക്ക് കുമ്പള ടൗണിൽ നിന്ന് ബസ് കയറണമെങ്കിൽ ഇപ്പോൾ കുറേ ദുരം നടക്കേണ്ട അവസ്ഥയായിരുന്നു. ഇതു ബസ്സുകൾക്കും യാത്രക്കാർക്കും കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നു ബദിയടുക്ക മേഖല ബസ്സ്‌ തൊഴിലാളി യൂണിയൻ പ്രസിഡന്റ് ഹാരിസ് ബി.ഡി. കെ. പഞ്ചായത്ത് പ്രസിഡന്റിനോട്‌ ആവശ്യപ്പെട്ടിരുന്നു. കുമ്പള ബസ്റ്റാൻഡ് ഷോപ്പിങ് കോംപ്ലെ ക്സ് പണിയുന്നത് വരെ ടൗണിൽതന്നെ യാത്രക്കാർക്ക് ബസ്സ്‌ കയറാനും ഇറങ്ങാനും സംവിധാനം ഉണ്ടാക്കണമെന്നും നിവേദനം ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നു ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗമാണു കുമ്പളയിലെ ഓൾഡ് ബസ് സ്റ്റാൻഡിൽ നാളെ (ചൊവ്വാഴ്ച ) മുതൽ യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുമതി നൽകിയതെന്നു കുമ്പള പഞ്ചായത്ത് പ്രസിഡന്റ് വി പി അബ്ദുൽ കാദർ ബസ്സ്‌ തൊഴിലാളി യൂണിയൻമേഖല പ്രസിഡന്റ് ഹാരിസിനെ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page