നുള്ളിപ്പാടി അയ്യപ്പ സ്വാമി ക്ഷേത്രം അഷ്ടബന്ധ ബ്രഹ്‌മ കലശോത്സവവും വാര്‍ഷികോത്സവവും 18 മുതല്‍ 24 വരെ

കാസര്‍കോട്: നുള്ളിപ്പാടി ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രം അഷ്ടബന്ധ ബ്രഹ്‌മ കലശോത്സവം ഏപ്രില്‍ 18മുതല്‍ 23 വരെയും വാര്‍ഷിക മഹോത്സവം 24നും ആഘോഷിക്കും.
18നു രാവിലെ ഗണപതി ഹോമത്തോടെയാണ് ആഘോഷങ്ങളാരംഭിക്കുക. തുടര്‍ന്ന് മല്ലികാര്‍ജ്ജുന ക്ഷേത്രം കറന്തക്കാട് ശ്രീ വീര ഹനുമാന്‍ മന്ദിരം എന്നിവിടങ്ങളില്‍ നിന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ കലവറ ഘോഷയാത്ര നടക്കും. തുടര്‍ന്ന് സാക്‌സോഫോണ്‍ സംഗീതം. വൈകിട്ട് തന്ത്രികള്‍ക്കു പൂര്‍ണ്ണ കുംഭ സ്വാഗതം. വൈകിട്ട് സാംസ്‌കാരിക പരിപാടികള്‍ എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും.
7.30ന് ഓര്‍ക്കസ്ട്ര. 19ന് രാവിലെ ഭജന. 10 മണിക്ക് സാംസ്‌കാരിക പരിപാടിയില്‍ ഒടിയൂര്‍ ക്ഷേത്രം സ്വാമി ഗുരു ദേവാനന്ദയുടെ ആശീര്‍വചനം. കെഎം ബാലകൃഷ്ണന്‍ ചെന്നിക്കര ആധ്യക്ഷ്യം വഹിക്കും. മംഗളൂരു എംപി ക്യാപ്റ്റന്‍ ബ്രിജേഷ്, ചൗട്ട ക്യാമ്പ് പ്രസിഡണ്ട് എസ് ആര്‍ സതീഷ് ചന്ദ്ര, ആര്‍എസ്എസ് സംഘ ചാലക് പ്രഭാകരന്‍ പ്രസംഗിക്കും. ദൈവം നര്‍ത്തകന്‍ ഡോക്ടര്‍ രതീഷ് പടുമല ആധ്യാത്മിക പ്രഭാഷണം നടത്തും തുടര്‍ന്ന് പരിപാടികള്‍
20ന് രാവിലെ ഭജന, സാംസ്‌ക്കാരിക പരിപാടികള്‍. വൈകിട്ട് നടക്കുന്ന സാംസ്‌ക്കാരിക പരിപാടി കൊണ്ടെവൂരു സ്വാമികള്‍ ഉദ്ഘാടനം ചെയ്യും. എ സദാനന്ദറൈ, സത്യനാരായണ ഭട്ട്, ക്രൈംബ്രാഞ്ച് എസ് പി പി ബാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. പ്രവീണ്‍ കോടോത്ത് ധാര്‍മ്മിക പ്രഭാഷണം നടത്തും. തുടര്‍ന്നു നാടകം.
21-ന് രാവിലെ ഭജന, തുടര്‍ന്ന് സാംസ്‌ക്കാരിക പരിപാടി. സതി കോടോത്തിന്റെ ധാര്‍മ്മിക പ്രഭാഷണം. 22ന് രാവിലെ വൈദിക പരിപാടി, ഭജന, സാംസ്്ക്കാരിക പരിപാടി ഉദ്ഘാടനം വേദവേദാമൃത ചൈതന്യ. അധ്യക്ഷന്‍ ഗണേശ് അമൈ, എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, സി എച്ച് കുഞ്ഞമ്പു, സഹകാരഭാരതി സംസ്ഥാന പ്രസിഡണ്ട് കരുണാകരന്‍ നമ്പ്യാര്‍ പ്രസംഗിക്കും.
തുടര്‍ന്ന് ഫ്യൂഷന്‍ ഭജന, 23ന് ഗണപതി ഹോമം, 7.34ന് അഷ്ടബന്ധ ലേപനം, ബ്രഹ്‌മകലാശാഭിഷേകം. ആശീര്‍വചനം- സച്ചിതാനന്ദഭാരതി, ബി വസന്തപൈ, ഉളിയത്തായ വിഷ്ണു ആസ്ര, പി ബി അച്ചു, സൗമ്യകാമത്ത് തുടങ്ങിയവര്‍ പ്രസംഗിക്കും. 24ന് വാര്‍ഷിക മഹോത്സവത്തില്‍ സാമൂഹിക സത്യനാരായണപൂജ, രാത്രി കട്ടപൂജ എന്നിവയുണ്ടാവുമെന്ന് ബ്രഹ്‌മ കലശോത്സവ സമിതി ഭാരവാഹികളായ കൃഷ്ണ പ്രസാദ്, ബാലകൃഷ്ണ ചെന്നിക്കര, ഗണേശ് അമേയ്, രവീന്ദ്ര കോട്ടക്കണി, ഗുരുപ്രസാദ് കോട്ടക്കണി, രാമന്‍ ചെന്നിക്കര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page