പയ്യന്നൂര്‍: തളിപ്പറമ്പ്, പൂവം, കാര്‍ത്തികപുരം സ്വദേശിയും അമ്മംകുളത്ത് താമസക്കാരനുമായ തുരുത്തിപ്പള്ളില്‍ ജോസി (67)നെ വീട്ടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തി. പൂവം ടൗണിനു സമീപത്ത് കൂവേരി റോഡില്‍ ഇദ്ദേഹത്തിനു വീടുണ്ട്. ഈ വീട്ടില്‍ ആള്‍ താമസം ഇല്ലെങ്കിലും ഇടയ്ക്കിടെ എത്തി വൃത്തിയാക്കാറുണ്ട്. ഞായറാഴ്ചയും ഇക്കാര്യം പറഞ്ഞാണ് അമ്മംകുളത്തെ വീട്ടില്‍ നിന്നു ഇറങ്ങിയത്. സന്ധ്യയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് സെന്‍ട്രല്‍ ഹാളിലെ തറയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കാണപ്പെട്ടത്. തലയ്ക്ക് പരിക്കുണ്ട്. തളിപ്പറമ്പ് പൊലീസ് കേസെടുത്തു. ഭാര്യ: കുഞ്ഞമ്മ. മക്കള്‍: ഫാദര്‍ ജോസഫ് തുരുത്തിപ്പറമ്പില്‍(തലശ്ശേരി അതിരൂപത), സില്‍വിന്‍(യു കെ).






