തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനക്കൂട്ടത്തിനിടയില്‍ നിന്ന് ഫ്‌ളവര്‍ ബോളെറിഞ്ഞു; ബോംബെന്ന് കരുതി സൈക്കിളില്‍ നിന്നിറങ്ങിയോടി നടന്‍ വിജയ്

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനക്കൂട്ടത്തിനിടയില്‍ നിന്ന് ഫ്‌ളവര്‍ ബോളെറിഞ്ഞപ്പോള്‍ ബോംബെന്ന് കരുതി സൈക്കിളില്‍ നിന്നിറങ്ങിയോടിയ നടന്‍ വിജയ് ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നു. തമിഴ് വെട്രി കഴകം അധ്യക്ഷനായ വിജയ് കന്യാകുമാരിയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ വൈറലാണ്.

പ്രചാരണത്തിന്റെ ഭാഗമായി സൈക്കിള്‍ ചവിട്ടി നീങ്ങുകയായിരുന്നു വിജയ്. അപ്പോഴാണ് നടന്റെ അടുത്തേക്ക് ജനക്കൂട്ടത്തില്‍ നിന്നു ഒരാള്‍ ഫ്‌ളവര്‍ ബോളെറിഞ്ഞത്. ഇതു കണ്ട് ബോംബാണെന്ന് കരുതി എന്തോ വിജയ് ഉടന്‍ തന്നെ സൈക്കിളില്‍ നിന്നിറങ്ങി തിരിഞ്ഞോടുന്നതും സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് ചുറ്റും വലയം തീര്‍ക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ആരാധകന്‍ എറിഞ്ഞ ബോളില്‍ നിന്നു പൂക്കളായിരുന്നു പുറത്തേക്ക് വന്നത്. പിന്നാലെ വിജയ് ക്കെതിരെ വലിയ രീതിയിലുള്ള ട്രോളുകളും ഉയര്‍ന്നു.

‘സിനിമയില്‍ ബോംബും തോക്കുമായി നില്‍ക്കുന്ന വില്ലന്‍മാരെ ധീരതയോടെ നേരിട്ട് ഗ്രാമങ്ങളെ രക്ഷിക്കുന്ന ആളാണ് വിജയ്. പ്രസംഗങ്ങളിലും ധീരതയാണ്. പക്ഷേ റിയല്‍ ലൈഫില്‍ സൈക്കിള്‍ റാലിക്കിടെ ഒരു പൂമാല വന്നു വീണപ്പോ ഓടെടാ ഓട്ടം’, എന്ന തരത്തിലുള്ള ട്രോളുകളാണ് ഉയരുന്നത്.

ട്രോളുകള്‍ ഉയര്‍ന്നതോടെ ആരാധകര്‍ ചുറ്റും കൂടിയതിനാലാണ് വിജയ് സ്ഥലത്തുനിന്ന് മാറിയതെന്നാണ് അനുകൂലികളുടെ വാദം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page