പി പി ചെറിയാൻഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സീനിയർ സിറ്റിസൺ ഫോറം ശ്രദ്ധേയമായി. ശനിയാഴ്ച രാവിലെ ഗാർലന്റ് കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഡാളസ് ഫോർട്ട് വർത്ത് മേഖലയിലെ മുതിർന്ന പൗരന്മാർ പങ്കെടുത്തു.മുതിർന്ന പൗരന്മാർ നേരിടുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ വെല്ലുവിളികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. ചടങ്ങിൽ ഡോ. കുമാര പിള്ള മുഖ്യപ്രഭാഷണം നടത്തി. വാർദ്ധക്യകാലത്തെ ആരോഗ്യപ്രശ്നങ്ങളെയും അവയെ നേരിടേണ്ട രീതികളെയും കുറിച്ച് അദ്ദേഹം വിശദീ കരിച്ചു.ആധുനിക കാലത്ത് മുതിർന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് പ്രമുഖ ഐ.ടി വിദഗ്ധൻ സുധിൻ ചാണ്ടി വർഗീസ് ക്ലാസ്സ് നയിച്ചു. ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് എങ്ങനെ രക്ഷനേടാമെന്നും, സുരക്ഷിതമായി ഇന്റർനെറ്റും സോഷ്യൽ മീഡിയയും എങ്ങനെ കൈകാര്യം ചെയ്യാമെന്നും അദ്ദേഹം വിശദീകരിച്ചു. മുതിർന്നവർക്ക് ഡിജിറ്റൽ ലോകത്തെ വെല്ലുവിളികൾ നേരിടാൻ ആവശ്യമായ പ്രായോഗിക നിർദ്ദേശങ്ങൾ അദ്ദേഹം വിശദീകരിച്ചു..ഉഷ നായർ ഗാനം ആലപിച്ചു.കേരള അസോസിയേഷൻ പ്രസിഡന്റ് ഷിജു എബ്രഹാം,സെക്രട്ടറി മൻജിത് കൈനിക്കര ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്റർ പ്രസിഡന്റ് നൈനാൻ മാത്യു എന്നിവരടങ്ങിയ കമ്മിറ്റി പരിപാടികൾക്ക് നേതൃത്വം നൽകി. മുതിർന്ന പൗരന്മാരുടെ സജീവ പങ്കാളിത്തം കൊണ്ട് സെമിനാർ ഏറെ പ്രയോജനപ്രദമായതായി സംഘാടകർ അറിയിച്ചു..







