തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ കന്റോണ്‍മെന്റ് ഗേറ്റിന് മുന്നിലെ വന്‍മരം ഒടിഞ്ഞുവീണു. ശബ്ദം കേട്ട് മരത്തിനടിയിലും പരിസരത്തുമുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്ന് ഉച്ചകഴിഞ്ഞാണ് അപകടം. അഗ്‌നിശമന സേനയെത്തി മരം മുറിച്ചുമാറ്റിക്കൊണ്ടിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചു. മരം ഒടിഞ്ഞുവീണതറിഞ്ഞ് വന്‍ ജനക്കൂട്ടം സ്ഥലത്ത് എത്തി.







