കര്‍ണാടകയില്‍ കുടുംബത്തിനൊപ്പമുള്ള ഉല്ലാസ യാത്രയ്ക്കിടയില്‍ 4 ദിവസം മുമ്പ് കാണാതായ ശ്രീനന്ദയുടെ മൃതദേഹം 1500 അടി താഴെയുള്ള താഴ് വരയില്‍

പാലക്കാട്: കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ കുടുംബത്തിനൊപ്പമുള്ള ഉല്ലാസ യാത്രയ്ക്കിടെ നാലുദിവസം മുമ്പ് കാണാതായ ശ്രീനന്ദ(15) യുടെ മൃതദേഹം 1500 അടി താഴ്ചയിലുള്ള താഴ് വരയില്‍
കണ്ടെത്തി. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ഗണേഷന്‍- രോഹിണി ദമ്പതികളുടെ മകളാണ് ശ്രീനന്ദ. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് കുടുംബത്തിനൊപ്പം കര്‍ണാടകയില്‍ ഉല്ലാസ യാത്രയ്ക്ക് പോയതായിരുന്നു.

വിനോദ സഞ്ചാര കേന്ദ്രത്തിനടുത്തെ 1500 അടി താഴ്ചയില്‍ ഉള്ള താഴ് വാരത്താണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം ഉണ്ടായിരുന്ന ശ്രീനന്ദയെ ബാബാ ബുധന്‍ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് കാണാതായത്.

കൂട്ടുകാര്‍ക്കൊപ്പം ഫോട്ടോ എടുത്തും മറ്റും നിന്നിരുന്ന പെണ്‍കുട്ടിയെ പെട്ടെന്ന് കാണാതായതില്‍ കുടുംബം സംശയിച്ചിരുന്നു. മകളെ ആരെങ്കിലും മയക്കുമരുന്ന് കുത്തിവച്ച് അപായപ്പെടുത്തിയതാകാമെന്ന സംശയവും കുടുംബം പ്രകടിപ്പിച്ചിരുന്നു. പാലക്കാട്ടുനിന്നും കര്‍ണാടകയില്‍ നിന്നുമുള്ള അമ്പതംഗ സംഘം തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page