തിരുവനന്തപുരം: “ബുള്ളറ്റിനേക്കാൾ ശക്തമാണ് ബാലറ്റ്” — മുൻ അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കൺ തിരഞ്ഞെടുപ്പിനെ കുറിച്ച് ഓർമ്മിപ്പിച്ചിരുന്നു. ശക്തമായ ആ ജനാധിപത്യാവകാശം വിനിയോഗിക്കാനുള്ള ദിവസം സംസ്ഥാനത്ത് ഇന്നു എത്തിയിരിക്കുന്നു. കേരളം മുഴുവൻ തിരഞ്ഞെടുപ്പ് തിരക്കിലേക്കു കടന്നു. തുടർഭരണം നിലനിർത്താൻഎൽ.ഡി.എഫ്. ശ്രമിക്കുമ്പോൾ, അധികാരം തിരിച്ചുപിടിക്കാൻ യു ഡി എഫ് രംഗത്തുണ്ട്. സംസ്ഥാനത്ത് കരുത്തും സ്വാധീനവും ഉറപ്പിക്കാൻ എൻ.ഡി.എ.യും മത്സരിക്കുന്നു.
2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 74.06 ശതമാനമായിരുന്നു പോളിംഗ് . ജനവിധി മെയ് 4-നു അറിയാം.







