‘സ്ഥാനാര്‍ത്ഥിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു’; ലീഗ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റതായി പരാതി

മലപ്പുറം: സ്ഥാനാര്‍ത്ഥിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ലീഗ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റതായി പരാതി. മലപ്പുറം മങ്കടയില്‍ തിരൂര്‍ക്കാട് സ്വദേശി ഷബീറിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കുന്നത്ത് മുഹമ്മദിന്റെ ഡ്രൈവര്‍ ഇക്ബാല്‍, സുഹൃത്ത് ആഷിഖ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

സ്ഥാനാര്‍ത്ഥി കുന്നത്ത് മുഹമ്മദിനെതിരെ ഷബീര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതാണ് മര്‍ദ്ദനത്തിന് കാരണമായതെന്ന് പറയുന്നു. പരിക്കേറ്റ ഷബീറിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page