പുതുപ്പള്ളി: ഉമ്മന്‍ ചാണ്ടി ഇല്ലാത്ത ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ കുടുംബ സമേതമെത്തി വോട്ട് ചെയ്തു. പുതുപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി സ്‌കൂളിലെ പോളിങ് ബൂത്തില്‍ മാതാവിനും സഹോദരിക്കുമൊപ്പമെത്തിയാണ് വോട്ട് ചെയ്തത്.
പുതുപ്പള്ളിയും കേരളവും ഇടതുപക്ഷ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യുന്ന ദിനമാണിതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം അറിയിക്കാന്‍ കറുപ്പ് വസ്ത്രമിട്ടാണ് ചാണ്ടി ഉമ്മന്‍ ബൂത്തിലെത്തിയത്. കറുപ്പ് വസ്ത്രം ഇട്ടതിന് തന്നെ വിമര്‍ശിക്കുന്നവരോട് ഒന്നും പറയാനില്ലെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.
തന്റെ പിതാവ് ഉമ്മന്‍ ചാണ്ടിയെ കഴിഞ്ഞ ഒമ്പത് വര്‍ഷമായി എല്‍ഡിഎഫ് സര്‍ക്കാര്‍ വേട്ടയാടുകയാണ്. അങ്ങനെ വേട്ടയാടിയവര്‍ക്കെതിരെ കേരളം ഇന്ന് വോട്ട് ചെയ്യും. മണ്ഡലത്തെ ഫണ്ട് തരാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ ദ്രോഹിച്ചു. അതുകൊണ്ട് സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റല്‍, പാലങ്ങള്‍ എന്നിവയെല്ലാം വികസനമില്ലാതെ മുരടിച്ചിരിക്കുകയാണ്. നാടിനെ പ്രതിനിധീകരിക്കുന്ന എംഎല്‍എക്കാണ് വികസന മുരടിപ്പില്‍ കുറ്റം.
പണി തീരാത്ത സിവില്‍ സ്റ്റേഷന് പിതാവിന്റെ പേരിട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ആക്ഷേപിച്ചെന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചു. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ജനങ്ങള്‍ വോട്ടിലൂടെ പ്രതികരിക്കും. ഉമ്മന്‍ ചാണ്ടിക്ക് പിന്‍ഗാമിയായി ഒരു യുഡിഎഫ് മുഖ്യമന്ത്രി ഉണ്ടാകുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.







