മാട്ടുമ്മൽ തറവാട് ദേവസ്ഥാനത്ത് സാംസ്കാരിക സമ്മേളനവും അനുമോദനവും നടത്തി

നീലേശ്വരം: പള്ളിക്കര മാട്ടുമ്മൽ തറവാട് ദേവസ്ഥാനം
കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനവും അനുമോദനവും നീലേശ്വരം നഗരസഭ മുൻ ചെയർമാൻ പ്രൊഫ: കെ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വിശ്വാസ് പള്ളിക്കര അധ്യക്ഷനായി. കേണമംഗലം കഴകം ക്ഷേത്രം പ്രസിഡണ്ട് ബാലൻ ,സെക്രട്ടറി പി.രമേഷ് കുമാർ , നീലേശ്വരം നഗരസഭ മുൻ വൈസ് ചെയർമാൻ പി രമേശൻ . മാട്ടുമ്മൽ തറവാട് പ്രസിഡണ്ട് എം കേശവൻ പ്രോഗ്രാം കൺവീനർ സജിത്ത് തറവാട് ട്രഷറർ ശശീധരൻ സംസാരിച്ചു. പരിപാടിയിൽ
കലാ കായിക രംഗത്തും പഠന രംഗത്തും മികച്ച വിജയം നേടിയ കുട്ടികളെയും ഇന്ത്യൻ സിവിൽ സർവ്വീസ് പരീക്ഷയിൽ 167-ാം റാങ്ക് നേടിയ കാജൽ രാജുവിനെയും ഇന്ത്യൻ ഗില്ലി ദണ്ഡ അസോസിയേഷൻ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്ത മനോജ് പള്ളിക്കരയെയും അനുമോദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page