തിരുവനന്തപുരം: സംസ്ഥാനം ആര് ഭരിക്കണമെന്ന് സംസ്ഥാനത്തെ
2, 71, 42 ,952 സമ്മതി ദായകർ ഇന്ന് വിധിയെഴുതും. ഏഴുമണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പിനു സംസ്ഥാന വ്യാപകമായി 30, 495 ബൂത്തുകൾ സജ്ജമായി കഴിഞ്ഞു. ഇതിൽ 2040 ബൂത്തുകളിൽ സംഘർഷ സാധ്യത പരിഗണിച്ച് പ്രത്യേക സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
1.46 ലക്ഷം ജീവനക്കാരെ പോളിംഗ് നടപടികൾക്ക് നിയോഗിച്ചിട്ടുണ്ട്. കാസർകോട്ട് 1146 വോട്ടെടുപ്പ് കേന്ദ്രങ്ങളാണ് ഉള്ളത്. ജില്ലയിൽ 5 മാതൃകാ പോളിംഗ് ബൂത്തുകളും 5 വനിത ഭിന്ന ശേഷി പോളിംഗ് ബത്തുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ 11 ,0 3,6 18 വോട്ടർമാരാണുള്ളത്. 11 0 61 കന്നി വോട്ടർ മാരുണ്ട് .മഞ്ചേശ്വരത്ത് 229 വും കാസർകോട്ട് 218 വും ഉദുമയിൽ 237 വും കാഞ്ഞങ്ങാട്ട് 239 വും തൃക്കരിപ്പൂരിൽ 218 വും ബുത്തുകളാണ് ഉള്ളത്. രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറുമണിവരെയാണ് . വോട്ടർമാർ തിരിച്ചറിയൽ കാർഡുകൾ കരുതേണ്ടതാണ്.







