കൊല്ലം : ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊലപ്പെടുത്തി.
കൊല്ലത്തെ ചടയമംഗലം കൂരിക്കോട്ടെ സ്പൈസി ഹോട്ടൽ ഉടമ സക്കീറിനെയാണ് തൊഴിലാളിയായ ഇർഷാദ് കൊലപ്പെടുത്തിയത് കൊലപാതകത്തിന് ശേഷം സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ തിരുവനന്തപുരത്തെ മണ്ണന്തലയിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. കൂലി സംബന്ധിച്ച് തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് പറയുന്നു.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






