പൊതുവേദിയിൽ നടി മഞ്ജു വാര്യരെ ചുംബിച്ച് ആരാധിക

പാലക്കാട് : നടി മഞ്ജു വാരിയരെ ആരാധിക ചുംബിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പാലക്കാട്ട് ഒരു ജ്വല്ലറി ഷോറൂമിന്റെ ഉദ്ഘാടനത്തിനിടെയാണ് സംഭവം നടന്നത്. ചടങ്ങിൽ ആരാധകരുമായി സംവദിച്ച് സമയം ചിലവഴിക്കുന്നതിനിടയിൽ ഒരു സ്ത്രീ വേദിയിലേക്ക് കയറി നടിയെ ചുംബിക്കുകയായിരുന്നു. മഞ്ജു വാര്യരോടുള്ള ഇഷ്ടം പ്രകടിപ്പിക്കുകയായിരുന്നു അവർ.മഞ്ജു വാര്യർ ബ്രാൻഡ് അംബാസഡറായ ജൂവലറിയുടെ ശാഖ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിനിടെയായിരുന്നു സംഭവം. അവതാരിക മീര അനിൽ വേദിയിൽ ഉണ്ടായിരുന്നു.സംഭവം നടന്ന ഉടൻ തന്നെ അവതാരികയും സുരക്ഷാ ജീവനക്കാരും ഇടപെട്ട് സ്ത്രീയെ വേദിയിൽ നിന്ന് മാറ്റി. എന്നിരുന്നാലും, അപ്രതീക്ഷിതമായ സംഭവത്തിനിടയിലും ശാന്തത കൈവിടാതെ മഞ്ജു വാര്യർ വേദിയിൽ തുടരുകയും ആരാധകരോടൊപ്പം സെൽഫി എടുക്കുകയും ചെയ്തു.പൊതുവേദിയിൽ ഒരു സെലിബ്രിറ്റിക്കെതിരെ ഇത്തരം പെരുമാറ്റം അംഗീകരിക്കാനാകില്ലെന്ന് അവതാരിക പറയുന്നതും കേൾക്കാമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page