കാസർകോട്: എക്കാലത്തെയും യു.ഡി.എഫ് കോട്ടയായ ചെങ്കള പഞ്ചായത്തിൽ സ്ഥാനാർത്ഥി കല്ലട്ര മാഹിന്റെ മൂന്നാം ഘട്ട കോർണർപര്യടനം അണികളെ ഇക്കാ മറിച്ചു. ആവേശഭരിതരായ പവർത്തകരുടെ തിരതള്ളൽ മുന്നണിയുടെ പഞ്ചായത്തിലെ അജയ്യ ശക്തി വിളിച്ചറിയിച്ചു. നെല്ലിക്കട്ടയിൽ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ സ്ഥാനാർത്ഥിപര്യടനം ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജലീൽ ഏരുതുംകടവ് അധ്യക്ഷത വഹിച്ചു. കൺവീനർ അബ്‌ദുൾ റസാഖ് സ്വാഗതവും ട്രഷറർ ഇഖ്ബാൽ ചേരൂർ നന്ദിയും പറഞ്ഞു.തിങ്കളാഴ്ച്ചത്തെ പര്യടനം ആലംപാടിയിൽ ഡോ എം.കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.വിവിധ കേന്ദ്രങ്ങളിൽ സി.ടി അഹ്‌മദലി, എൻ.എ നെല്ലിക്കുന്ന് എംഎൽഎ,പി.എം മുനീർ ഹാജി,മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ ഗോവിന്ദൻനായർ,കൺവീനർ മാഹിൻ കേളോട്ട്, കെഖാലിദ്, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിൻ്റടി, എൻ.എ ഖാലിദ്,അബ്‌ദുല്ലക്കുഞ്ഞി ചെർക്കള,കെ.പി മുഹമ്മദ് അഷ്‌റഫ്,സി.വി ജെയിംസ്, അഷ്റഫ് എടനീർ,കെ ബി കുഞ്ഞാമു ഹാജി,മൂസ ബി ചെർക്കള, എ അഹ്‌മദ് ഹാജി,ബേർക്ക അബ്‌ദുല്ലക്കുഞ്ഞി,ഇ അബൂബക്കർ,അനസ് എതൃത്തോട്,എം രാജീവൻ ,നാസർ ചായിൻ്റടി,വസന്തൻ അജക്കോട്,ബി.എ ഇസ്മായിൽ, ബി.എം.എ ഖാദർ,ഖാദർ പാലോത്ത്, ഒ.പി ഹനീഫ, ഇഖ്ബാൽ ചായിൻ്റടി, അബൂബക്കർ മൊട്ടയിൽ,ഹാരിസ് തൈവളപ്പ്,അലി മാവിനക്കട്ട,എം.എ നജീബ്,നൂറുദ്ധീൻ ബെളിഞ്ച,അൻസാഫ് കുന്നിൽ,പി .ബി ഷഫീഖ്, ജാസ്മിൻ കബീർചെർക്കളം ,ജസ്‌നമനാഫ്, ഹാരിസ് തായൽ, സിദ്ധീഖ് സന്തോഷ് നഗർ, എം.എ.എച്ച് മഹ്മൂദ്, സി.ടി റിയാസ്,പി.ബി സലാം, പൈച്ചു ചെർക്കള,സാലി ബേർക്ക,ഉദ്ദേഷ് പാടി, പ്രശാന്ത്,നാസിഫ ജലീൽ,സയ്യിദ് താഹ തങ്ങൾ,ഹാഷിർ മൊയ്തീൻ,ഷാനി നെല്ലിക്കട്ട,കെ.എം ഇർഷാദ്,നിസാം എരിയപ്പാടി,യൂസുഫ് ദാരിമി,എം.എ മക്കാർ ,ഖാളി മുഹമ്മദ്,അബ്‌ദുൾ റഹ്‌മാൻ ഖാളി,ജലീൽ തുരുത്തി പ്രസംഗിച്ചു.
കല്ലട്ര മാഹിന് ചരിത്ര ഭൂരിപക്ഷം നൽകുക : എം.കെ.മുനീർ
കാസർകോട്: സംസ്ഥാ നത്ത് നൂറിൽ അധികം സീറ്റ് നേടി യുഡിഎഫ്.അധികാരത്തിൽഎത്തുന്ന തെരഞ്ഞെടുപ്പാണ് 9 ന് നടക്കുന്നതെന്നും കല്ലട്ര മാഹിന് ചരിത്ര ഭൂരി പക്ഷംനൽകി കാസർകോടിന്റെ മാനവിക പ്രൗഢി നില നിർത്തണമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിഡോ. എം.കെ.മുനീർ വോട്ടർമാരോട് അഭ്യർത്ഥിച്ചു. ജനങ്ങളോട് ധിക്കാരവും ധാർഷ്ട്യവും പുലർത്തുന്ന മുഖ്യമന്ത്രിയെ യും മന്ത്രിമാരെയും തിരുത്താ നുള്ള അവസരമാണിതെന്നുംഅദ്ദേഹം പറഞ്ഞു.

ചെങ്കള പഞ്ചായത്തിലെതിങ്കളാഴ്ചത്തെ സ്ഥാനാർത്ഥി പര്യടനം ആലമ്പാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പഞ്ചായത്ത് ചെയർമാൻ ജലീൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അബ്‌ദുൾ റസാഖ് , സി.ടി അഹ്‌മദലി,എൻ.എ നെല്ലിക്കുന്ന് എം.എൽ.എ,എ ഗോവിന്ദൻ നായർ,എൻ.എ ഖാലിദ്,കെ അബ്‌ദുല്ലക്കുഞ്ഞി,സി.വി ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.





