ഇന്നത്തെ പ്രധാന ലോക വാർത്തകൾ

ഇറാൻ-അമേരിക്കൻ സംഘർഷം മൂന്നു ആഴ്ച പിന്നിടുമ്പോൾ നിർണ്ണായകമായ ചില മാറ്റങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
​ഇറാൻ – അമേരിക്കൻ സംഘർഷത്തിനു താൽക്കാലിക വിരാമമുണ്ടായിട്ടുണ്ട്. ഇറാനിലെ ഊർജ്ജ നിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും മേൽ നടത്താനിരുന്ന വ്യോമാക്രമണങ്ങൾ 5 ദിവസത്തേക്ക് നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു.

സംഘർഷം അവസാനിപ്പിക്കുന്നതിനായി ഇറാനുമായി “വളരെ ശക്തമായ ചർച്ചകൾ” നടക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാൽ, അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾ നടക്കുന്നില്ലെന്നും ട്രംപിന്റെ പ്രസ്താവന കേവലം പ്രചാരണം മാത്രമാണെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ പ്രതികരിച്ചു.

​ഹോർമുസ് കടലിടുക്ക് ഭീഷണി: അന്താരാഷ്ട്ര എണ്ണവ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി ഉപരോധിച്ചിരിക്കുന്നത് ആഗോള എണ്ണവില വർദ്ധനവിന് കാരണമായിട്ടുണ്ട്. ഇത് നീക്കം ചെയ്യണമെന്ന് അമേരിക്കയും സഖ്യകക്ഷികളും കർശനമായി ആവശ്യപ്പെടുന്നു.

​അതേ സമയം യുഎസ്-ഇറാൻ ചർച്ചകൾ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ രാജ്യാന്തര വിപണിയിൽ എണ്ണവിലയിൽ 10%കുറഞ്ഞു.

​ഇസ്രായേൽ ഇടപെടൽ: ഇറാന്റെ ആണവ-മിസൈൽ പദ്ധതികൽ തകർക്കുന്നതിനായുള്ള സൈനിക നീക്കങ്ങൾ തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ആവർത്തിച്ചു. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലും ഇസ്രായേൽ ശക്തമായ ആക്രമണം തുടരുകയാണ്.

​കൊളംബിയയിൽ വിമാനാപകടം: 125 യാത്രക്കാരുമായി പോയ കൊളംബിയൻ സൈനിക വിമാനം തകർന്നു വീണു. നിരവധി പേർ മരിച്ചതായാണ് പ്രാഥമിക വിവരം.

​ന്യൂയോർക്കിൽ വിമാനപകടം: ലാക്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ വിമാനം ഫയർ ട്രക്കുമായി കൂട്ടിയിടിച്ച് പൈലറ്റും കോ-പൈലറ്റും കൊല്ലപ്പെട്ടു. ഇതേത്തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചു .

​​ജർമ്മനിയിലെ സാമ്പത്തിക പ്രതിസന്ധി: തൊഴിലാളികളുടെ കുറവ് പരിഹരിക്കാൻ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ജർമ്മനിയിലേക്ക് ആകർഷിക്കുന്നതിനുള്ള പുതിയ പദ്ധതികൾ ജർമ്മൻ സർക്കാർ ആവിഷ്കരിക്കുന്നു.

ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥയെത്തുടർന്ന് രാജ്യം നേരിടുന്ന വെല്ലുവിളികൾക്കിടയിലും ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഭദ്രമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. 53 ലക്ഷം മെട്രിക് ടൺ എണ്ണയുടെ കരുതൽ ശേഖരം ഇന്ത്യക്കുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഗാർഹിക സിലിണ്ടറുകളുടെ വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും നിർദ്ദേശമുണ്ട്.

​തിരഞ്ഞെടുപ്പ് കമ്മീഷൻ വിവാദം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കത്തിൽ ബിജെപിയുടെ സീൽ പതിഞ്ഞ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.

കമ്മീഷനിലെ ഒരു സെക്ഷൻ ഓഫീസറെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ ഇതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സിപിഎം രംഗത്തെത്തി.

​ ബെംഗളൂരുവിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ (AI 133) വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് സൗദിയിലെ ജിദ്ദയിലേക്ക് തിരിച്ചുവിട്ടു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു.

​നികുതി കാലാവധി: 2025-26 സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, നികുതി ഇളവുകൾക്കായുള്ള നിക്ഷേപ രേഖകൾ മാർച്ച് 31-നകം സമർപ്പിക്കണമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

​കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും.
അപരൻമാരെ സംബന്ധിച്ച തർക്കങ്ങൾ സജീവമാണ്.

​ചൂട് വർദ്ധിക്കുന്നു: സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം തുടരുന്നു. മിക്ക ജില്ലകളിലും താപനില സാധാരണയേക്കാൾ 3-4 ഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

അമ്പലപ്പുഴയിൽ ജി. സുധാകരന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം പി.ജി. സൈറസിനെ സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ “ചെറ്റ” പ്രയോഗം നടത്തിയ ജി. സുധാകരന്റെ നിലപാടുകൾ രാഷ്ട്രീയ ചർച്ചയായിട്ടുണ്ട്.

​ മുഖ്യമന്ത്രി സ്വന്തം നാക്ക് ബി.ജെ.പിക്ക് വാടകയ്ക്ക് കൊടുത്തിരിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ വിമർശിച്ചു.

​ കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ ദമ്പതികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.


​സ്വർണ്ണവില: സ്വർണ്ണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവൻ വില ലക്ഷത്തിന് താഴെയെത്തി.

​വേനൽമഴ: ചൂടിന് നേരിയ ആശ്വാസമായി ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറുശതമാനം വോട്ടുറപ്പാക്കാൻ ജില്ലാ ഭരണകൂടവും സ്വീപ്പും ചേർന്ന് പള്ളിക്കര ബീച്ചിൽ കൂറ്റൻ മണൽശില്പം ഒരുക്കി. ശില്പി ചിത്രൻ കുഞ്ഞിമംഗലം തീർത്ത ശില്പം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു.

​സ്ഥാനാർത്ഥി പര്യടനം: ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലേക്കു നീങ്ങുന്നു. മുന്നു മുന്നണികളുടെയും സ്ഥാനാർത്ഥികൾ മണ്ഡലം പര്യടനം തുടരുന്നു.


​സി-വിജിൽ: തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സി-വിജിൽ ആപ്പ് വഴി ജില്ലയിൽ ഇതുവരെ 44 പരാതികൾ ലഭിച്ചതായി അധികൃതർ അറിയിച്ചു.


​ചെറുവത്തൂരിൽ തീപിടിത്തം: കൊളങ്ങാട്ടുമലയിൽ ഇന്നലെ രാത്രിയുണ്ടായ വൻ തീപിടിത്തത്തിൽ ഏക്കറുകളോളം സ്ഥലത്തെ ഔഷധസസ്യങ്ങളും മരങ്ങളും കത്തിനശിച്ചു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.

​അറസ്റ്റ്: കാഞ്ഞങ്ങാട് വനിതാ എ.എസ്.ഐയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് പൊള്ളിക്കാൻ ശ്രമിച്ച കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

​ ഏപ്രിൽ 26-ന് കാഞ്ഞങ്ങാട് നടത്തുന്ന ഉത്തര മേഖല കബഡി ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം കെ.പി.സി.സി സെക്രട്ടറി എം. അസിനാർ നിർവഹിച്ചു.

​കെ.പി.എസ്.ടി.എ സംഗമം: കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിൽ കാസർകോട് ‘ഗുരുവന്ദനം’ യാത്രയയപ്പ് സമ്മേളനം നടത്തി.

​ശ്രദ്ധിക്കുക: വേനൽ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ രാവിലെ 11 മുതൽ വൈകിട്ട് 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page