അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് 210 മണ്ഡലങ്ങൾ : ഭരണഘടനാ ഭേദഗതിക്കു നീക്കം

ന്യൂഡെൽഹി:അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 210 ആവും. നിലവിൽ 140 മണ്ഡലങ്ങളാണ് ഉള്ളത്. 2029 ലെ ലോസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ലോക്സഭ മണ്ഡലങ്ങളുടെ എണ്ണം നിലവിലുള്ള 20 ൽ നിന്നു 30 ആയി വർധിക്കുന്നതാണ്. ഇതോടൊപ്പം ലോക്സഭയിലെ ആകെ അംഗസംഖ്യ 543 ൽ നിന്നു 816 ആയി വർധിക്കുന്നതാണ്. രാജ്യത്തെ വനിതകൾക്ക് നിയമനിർമ്മാണ സഭകളിൽ മൂന്നിലൊന്ന് പ്രാധിനിത്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 2023 ൽ നാരി വന്ദൻ നിയമം പാർലമെൻറ് പാസാക്കിയിരുന്നു. 2029 ലെ പൊതു തിരഞ്ഞെടുപ്പിൽ 2026 ലെ സെൻസസ് അനുസരിച്ച് വനിതാ സംവരണം നടപ്പാക്കണം എന്നും നിയമം നിർദ്ദേശിച്ചിരുന്നു. ഇതിന് 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ നിയമസഭാ സീറ്റുകളുടെയും ലോക് സഭാ സീറ്റുകളുടെയും എണ്ണം 50 ശതമാനം വർധിപ്പിക്കാനും മൊത്തം സീറ്റിന്റെ മൂന്നിൽ ഒന്ന് വനിതകൾക്ക് സംവരണം ചെയ്യാനും ആണ് ഇപ്പോഴത്തെ ഭരണഘടനാ ഭേദഗതി കൊണ്ട് ഉദ്ദേശിക്കുന്നത്. | ഇതു സംബന്ധിച്ചു ഭരണഘടന ഭേദഗതി ചെയ്യുന്നതിന് പാർലമെൻ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്‌ഷം അനിവാര്യമാണ്. ഇതിനു കേന്ദ്രസർക്കാർ പ്രതിപക്ഷ സഹകരണം അഭ്യർത്ഥിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page