കാസർകോട്ട് രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ ചൂടു കൂടുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്;യെല്ലോ അലർട്ട് പ്രഖ്യാപിച്ചു , ജാഗത്രയ്ക്ക് നിർദ്ദേശം

കാസർകോട്: സംസ്ഥാനത്തെ 12 ജില്ലകളിൽ മാർച്ച് 23 മുതൽ 26 വരെ മൂന്നു ഡിഗ്രി ചൂട് വർധിക്കാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം ജില്ലകളിൽ 38 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത ഉണ്ടെന്നു അറിയിപ്പിൽ പറഞ്ഞു. പത്തനംതിട്ട , ആലപ്പുഴ, കോട്ടയം, തൃശൂർ, ഏറണാകുളം ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറഞ്ഞു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ അസ്വസ്ഥതകൾക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പിൽ കൂട്ടിച്ചേർത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page