ഒഹായോ: ഗര്‍ഭസ്ഥയായ വനിതയെക്കൊണ്ടു അപകടാവസ്ഥയിലുള്ള ജോലി നിര്‍ബന്ധിച്ചു ചെയ്യിക്കുകയും അതുമൂലം കുട്ടി മരിക്കാനിടയാവുകയും ചെയ്ത സംഭവത്തില്‍ 22.5 മില്യന്‍ ഡോളര്‍ (210.88 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ അമേരിക്കയിലെ ഒഹായോ ഹാമില്‍ട്ടന്‍ കൗണ്ടിജ്ജൂറി ഉത്തരവിട്ടു.
ടോട്ടല്‍ ക്വാളിറ്റി ലോജിസ്റ്റിക്‌സ് ജീവനക്കാരിയായ ചെല്‍സി വാല്‍സിവാല്‍ഷ് ആണ് ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. 2021ല്‍ ഗര്‍ഭിണിയായിരുന്ന അവര്‍ അപകടകരമായി ജോലി ടോട്ടല്‍ ക്വാളിറ്റി ലോജിസ്റ്റിക്‌സ് എന്ന സ്ഥാപനത്തില്‍ എത്തി ചെയ്യുന്നതിനു പകരം വീട്ടില്‍ ഇരുന്നു ചെയ്യാനുള്ള അനുമതി കമ്പനിയോട് ആവശ്യപ്പെട്ടു. ഡോക്ടറുടെ ഉപദേശമനുസരിച്ചായിരുന്നു അവര്‍ ഇതിന് അപേക്ഷിച്ചിരുന്നത്. എന്നാല്‍ കമ്പനി അപേക്ഷ നിരസിച്ചു. ഒന്നുകില്‍ ഓഫീസില്‍ വന്നു ജോലി ചെയ്യണം. അല്ലെങ്കില്‍ ശമ്പളമില്ലാതെ അവധിയില്‍ പോകണമെന്നായിരുന്നു കമ്പനിയുടെ നിര്‍ദ്ദേശം. മനസ്സില്ലാമനസ്സോടെ 2021 ഫെബ്രുവരി 22ന് ഓഫീസില്‍ ജോലിക്കെത്തി. 24നു വൈകിട്ട് പ്രസവവേദന അനുഭവപ്പെട്ടു. തുടര്‍ന്നു പെണ്‍കുഞ്ഞിനു ജന്മം നല്‍കി. എന്നാല്‍ കുട്ടി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മരണപ്പെടുകയായിരുന്നു. അതേസമയം പ്രസവത്തിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പു കമ്പനി അവര്‍ക്കു ലീവനുവദിക്കുകയും ചെയ്തിരുന്നു. ജനിച്ച് ഒന്നര മണിക്കൂറിനകം കുട്ടി മരിക്കാനിടയായതു തനിക്കു വീട്ടിലിരുന്നു ജോലി ചെയ്യാന്‍ അനുവാദം നല്‍കാതിരുന്നതു കൊണ്ടാണെന്ന യുവതിയുടെ പരാതിപരിഗണിച്ചാണ് വിധി.







