കാസര്‍കോട്: കാസര്‍കോട് നിയമസഭ മണ്ഡലം ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇടതുമുന്നണി ജില്ലാ കണ്‍വീനര്‍ കെ.പി.സതീഷ് ചന്ദ്രന്‍, ഐ.എന്‍ എല്‍ നേതാക്കളായ എം എ ലത്തീഫ്, അസീസ് കടപ്പുറം, സിപിഎം നേതാക്കളായ ധന്യവാദ്, എം. സുമതി എന്നിവര്‍ക്കൊപ്പം പ്രകടനമായി എത്തിയാണ് പാദൂര്‍ ആര്‍.ഡി.ഒ മുമ്പാകെ പത്രിക സമര്‍പ്പിച്ചത്.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കല്ലട്ര മാഹിന്‍ ഹാജിയും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി എം.എല്‍. അശ്വിനിയും തിങ്കളാഴ്ച (ഇന്ന്) പത്രിക നല്‍കിയിരുന്നു. നാളെയാണ് പത്രികകളില്‍മേലുള്ള സൂക്ഷ്മ പരിശോധന.






