കോഴിക്കോട്: പൊലീസുകാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പൊലീസ് കണ്‍ട്രോള്‍ റൂമിലെ സിവില്‍ പൊലീസ് ഓഫീസര്‍ കുന്നമംഗലം കണയം പറമ്പത്ത് ഷജുല്‍ (38) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ വെള്ളയില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ റെയില്‍വേ പാളത്തിലാണ് മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് മരിച്ചത് ഷജുല്‍ ആണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു.







