എറണാകുളം: സീറ്റ് ബുക്ക് ചെയ്ത് ഡിപ്പോയില്‍ കാത്തുനിന്ന യാത്രക്കാരെ കയറ്റാതെ പോയ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസിനെ തിരികെ വിളിപ്പിച്ച് സ്റ്റേഷന്‍ മാസ്റ്റര്‍. കഴിഞ്ഞദിവസം രാത്രിയില്‍ സീറ്റ് ബുക്ക് ചെയ്തു കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കാത്തുനിന്ന യാത്രക്കാര്‍ വലിയെ പ്രതിഷേധം ഉണ്ടാക്കിയതോടെയാണ് ബസിനെ സ്‌റ്റേഷന്‍ മാസ്റ്റര്‍ തിരികെ വിളിപ്പിച്ചത്.
പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. സ്ത്രീകള്‍ അടക്കമുള്ള നിരവധി യാത്രക്കാര്‍ പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കാത്തുനില്‍ക്കുമ്പോഴാണ് ഡിപ്പോയില്‍ കയറാതെ ബസ് എംസി റോഡ് വഴി പോയത്. ഇതോടെ യാത്രക്കാര്‍ പരാതിയുമായി സ്റ്റേഷന്‍ മാസ്റ്ററെ സമീപിക്കുകയായിരുന്നു. സ്റ്റേഷന്‍ മാസ്റ്റര്‍ ഡ്രൈവറെ ഫോണില്‍ വിളിച്ച് കാര്യം തിരക്കി. അപ്പോഴേക്കും ബസ് മൂവാറ്റുപുഴ ഡിപ്പോയില്‍ എത്തിയിരുന്നു. ബസിനെ തിരികെ വിളിച്ചുവരുത്തിയ സ്റ്റേഷന്‍ മാസ്റ്റര്‍ പെരുമ്പാവൂരില്‍ കാത്തുനിന്ന യാത്രക്കാരെ അതില്‍ കയറ്റി വിടുകയായിരുന്നു.







