കുത്തനെ ഇടിഞ്ഞ് സ്വര്‍ണം; പവന് 99,480 രൂപ; രാവിലേയും ഉച്ചയ്ക്കുമായി കുറഞ്ഞത് 7,560 രൂപ

കൊച്ചി: ജനുവരി 29ന് 1,31,160 രൂപ വിലയുണ്ടായിരുന്ന ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് വില 99,480 രൂപയായി കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് ജനുവരി 29 ന് 16,395 രൂപ വിലയായിരുന്നപ്പോള്‍ ഇന്ന് 12,435 രൂപയായി വില കുറഞ്ഞു.

സ്വര്‍ണവില കുറയുന്നത് ആഭരണപ്രിയര്‍ക്ക് നേട്ടമാണ്. വിവാഹ സീസണ്‍ ആയതിനാല്‍ വിപണിക്കും ഗുണം ചെയ്യും. അതേസമയം, സ്വര്‍ണത്തില്‍ നിക്ഷേപമായി കണ്ടു പണമിറക്കിയവര്‍ക്ക് ഈ വിലയിടിവ് തിരിച്ചടിയാണ്.

ഒന്നരമാസം കൊണ്ടാണ് സ്വര്‍ണവില ഒരുലക്ഷത്തിന് താഴെയായത്. ഇന്ന് രാവിലേയും ഉച്ചയ്ക്കുമായി രണ്ടുതവണ സ്വര്‍ണവില ഇടിഞ്ഞു. ഇന്ന് രാവിലെ കുത്തനെ ഇടിഞ്ഞവില, ഉച്ചയ്ക്ക് കൂടുതല്‍ ഇടിഞ്ഞു. ഗ്രാമിന് ഇന്ന് ഒറ്റദിവസം 945 രൂപയും പവന് 7,560 രൂപയും കുറഞ്ഞു. ഒറ്റദിവസം ഇത്രയും വില ഇടിയുന്നത് ഇതാദ്യമാണ്.

പൊതുവേ ‘യുദ്ധം’ പോലുള്ള സാഹചര്യങ്ങളില്‍ സ്വര്‍ണവില കൂടുന്നതാണ് പതിവ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ പക്ഷേ വില താഴുകയാണ്. എണ്ണവില (ക്രൂഡ് ഓയില്‍) വര്‍ധനയാണ് ഇതിനുകാരണം. എണ്ണവില കൂടിയതോടെ ലോകരാജ്യങ്ങളിലാകെ പണപ്പെരുപ്പ ഭീഷണി (അവശ്യവസ്തുക്കളുടെ വിലക്കയറ്റം) അതിശക്തമായി. ഇതിനു തടയിടാന്‍ അടിസ്ഥാന പലിശനിരക്ക് കൂട്ടാനുള്ള ഒരുക്കത്തിലാണ് അതത് രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page