പാലക്കാട്: നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് മറിഞ്ഞ് സുഹൃത്തുക്കള്‍ മരിച്ചു.
കോട്ടായി ഈസ്റ്റ് പരുത്തിപ്പുള്ളിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടം. കോട്ടായി കരിയാങ്കോട് സ്വദേശി സുജിത് (23), പരുത്തിപ്പുള്ളി സ്വദേശി ആകാശ് (23) എന്നിവരാണ് മരിച്ചത്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്തായ അശ്വിനെ (23) പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശ്വിന്റെ പരിക്ക് ഗുരുതരമല്ലെന്നറിയുന്നു.







