കാസര്‍കോട്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ഇന്നവസാനിക്കാനിരിക്കേ തിരഞ്ഞെടുപ്പു വിഭാഗവും തിരക്കിലായിരുന്നു.
കളക്ട്രേറ്റിലെ തിരഞ്ഞെടുപ്പു വെയര്‍ ഹൗസില്‍ സൂക്ഷിച്ചിട്ടുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പു സാമഗ്രികള്‍ വിതരണ കേന്ദ്രങ്ങളിലെത്തിക്കാന്‍ തുടങ്ങി.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍, അനുബന്ധ സാമഗ്രികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനവട്ടവും വിലയിരുത്തിയ ശേഷമാണ് പ്രത്യേക സുരക്ഷിതത്വത്തോടുകൂടിയ പെട്ടികളിലാക്കി കൊണ്ടുപോവുന്നത്. ഓരോ മണ്ഡലങ്ങളിലേക്കും അതില്‍ വരുന്ന ബൂത്തുകളിലേക്കുമുള്ള വോട്ടിംഗ് മെഷീനുകളും മറ്റും വേര്‍തിരിച്ചാണ് കൊണ്ടുപോവുന്നത്. ഇതിനു വേണ്ടി ലോറികളും മറ്റു വാഹനങ്ങളും എത്തിച്ചിട്ടുണ്ട്.
കാസര്‍കോട് ഗവ. കോളേജ് നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം സ്‌കൂള്‍, കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലെ സ്‌ട്രോംഗ് റൂമുകളിലാണ് ഇനി ഇവ സൂക്ഷിക്കുക. വോട്ടിംഗിനു രണ്ടു ദിവസം മുമ്പ് ഇവ ഇവിടങ്ങളില്‍ നിന്നു ബൂത്തുകളിലേയ്ക്ക് കൈമാറും.







