കാസർകോട് ജില്ലയിലെ 5 മണ്ഡലങ്ങളിൽ 67 നാമനിർദ്ദേശ പത്രികകൾ ; നാളെ (മാര്‍ച്ച് 24) സൂക്ഷ്മ പരിശോധന; 26വരെപിൻവലിക്കാംകാസർകോട്:നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം പൂര്‍ത്തിയായപ്പോള്‍ കാസർകോട് ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ 67 നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചു. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ(മാര്‍ച്ച് 24) നടക്കും. മാര്‍ച്ച് 26 വരെ പത്രിക പിന്‍വലിക്കാം.*തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഒന്‍പത് സ്ഥാനാര്‍ത്ഥികള്‍ ഇന്നു പത്രിക സമര്‍പ്പിച്ചു*. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളായ സന്ദീപ് വാര്യര്‍ രണ്ടും കെ.പി പ്രകാശന്‍ ഒന്നും നാമ നിര്‍ദ്ദേശ പത്രിക നല്‍കി. ട്വന്റി 20 സ്ഥാനാര്‍ഥി രവികുളങ്ങര, രമണി കെ.വി എന്നിവരും പത്രിക നല്‍കി. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ സന്ദീപ് എളാത്ത്, മുസ്തഫ പി.പി, മുസ്തഫ വി.പി എന്നിവരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ആകെ 14 നാമനിര്‍ദ്ദേശ പത്രികകളാണ് തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഇന്നു നൽകിയിട്ടുള്ളത്. വി.പി.പി മുസ്തഫ, സാബു എബ്രഹാം എന്നിവര്‍ കഴിഞ്ഞദിവസം പത്രിക സമര്‍പ്പിച്ചിരുന്നു.കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഏഴ് സ്ഥാനാര്‍ത്ഥികള്‍ ഇന്നു പത്രിക സമര്‍പ്പിച്ചു. കേരള കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ഷൈജി, ബി.ജെ.പി സ്ഥാനാര്‍ത്ഥി എം.ബാലരാജ് എന്നിവര്‍ രണ്ട് സെറ്റ് നാമനിര്‍ദേശ പത്രികകള്‍ നൽകി. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിസാമുദ്ദീന്‍ കെ, സി.പി.ഐ സ്ഥാനാര്‍ത്ഥികളായ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ബാബു സി.പി എന്നിവര്‍ ഓരോ സെറ്റ് നാമനിര്‍ദേശ പത്രികകളും തിങ്കളാഴ്ച സമര്‍പ്പിച്ചു. ആകെ 13 നാമനിര്‍ദ്ദേശ പത്രികകളാണ് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ലഭിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി വേണുഗോപാല്‍ കെ.കെ, ബി.എസ്.പി സ്ഥാനാര്‍ത്ഥി വിജയകുമാര്‍ വി എന്നിവര്‍ നേരത്തെ പത്രിക സമര്‍പ്പിച്ചിരുന്നു.*ഉദുമ മണ്ഡലത്തില്‍ ഇന്നു എട്ടു സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു* സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ കുഞ്ഞിരാമന്‍, കുഞ്ഞമ്പു എന്നിവര്‍ ഒന്ന് വീതവും നസീര്‍ രണ്ട് നാമനിര്‍ദ്ദേശപത്രികകളും സമര്‍പ്പിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥി എം.മനുലാല്‍ രണ്ടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നീലകണ്ഠന്‍ ഒന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ആകെ 15 നാമനിര്‍ദ്ദേശ പത്രികകളാണ് ഉദുമ നിയോജക മണ്ഡലത്തില്‍ ലഭിച്ചത്. സി.പി.എം സ്ഥാനാര്‍ത്ഥികളായ സി.എച്ച് കുഞ്ഞമ്പു, ബാലന്‍, നീലകണ്ഠൻ എന്നിവര്‍ നേരത്തെ പത്രിക സമര്‍പ്പിച്ചിരുന്നു.*കാസര്‍കോട് മണ്ഡലത്തില്‍ ഏഴ് സ്ഥാനാര്‍ത്ഥികള്‍ ഇന്നു പത്രിക സമര്‍പ്പിച്ചു*.മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളായ കല്ലട്ര മാഹിന്‍ ഹാജി നാല് സെറ്റ് പത്രികകളും മാഹിന്‍ കേളോട്ട് ഒരു സെറ്റ് പത്രികയും സമര്‍പ്പിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനി മൂന്ന് സെറ്റ് പത്രിക സമര്‍പ്പിച്ചു. ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥി എം.എ ലത്തീഫ്, സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ ഷാനവാസ് എ.എ, ഷാനവാസ് പി.കെ.എം, മുഹമ്മദ് അലി ഫത്താഹ് എന്നിവർ ഓരോ സെറ്റ് വീതവും പത്രിക സമര്‍പ്പിച്ചു. ശനിയാഴ്ച എം.എല്‍ അശ്വിനി ഒരു സെറ്റ് പത്രിക നല്‍കിയിരുന്നു. *മഞ്ചേശ്വരം മണ്ഡലത്തില്‍ 17 സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു* നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷറഫ് മൂന്ന് സെറ്റ് പത്രികകളും എ.കെ ഹാരിഫ് ഒരു സെറ്റ് പത്രികയും സമര്‍പ്പിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥികളായ കെ.സുരേന്ദ്രന്‍, സുരേഷ് കുമാര്‍ ഷെട്ടി എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി കെ.എം അഷറഫ് ബി.എസ്.പി സ്ഥാനാര്‍ത്ഥി സഞ്ജീവ എന്നിവര്‍ ഒരു സെറ്റ് പത്രിക വീതവും നല്‍കി. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ മുഹമ്മദ് അഷറഫ്, അബ്ദുള്‍ ലത്തീഫ് ഐ, ജീന്‍ ലെവീന മൊന്താരോ, മുഹമ്മദ് അഷറഫ് കെ.എ, ജോണ്‍ ഡിസൂസ, മുഹമ്മദ് റഫീഖ്, എന്‍. കേശവ നായ്ക്, ഡി.സുരേന്ദ്രന്‍ നായര്‍ എന്നിവര്‍ ഒരു സെറ്റ് വീതവും പത്രിക നല്‍കി. കഴിഞ്ഞ ദിവസം സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളായ കെ.ആര്‍ ജയാനന്ദ, വിട്ടള റായ്, സ്വതന്ത്ര സ്ഥാനാര്‍ത്ഥി അബ്ദുള്ള കെ എന്നിവര്‍ പത്രികകള്‍ സമര്‍പ്പിച്ചിരുന്നു.വരണാധികാരികളായ ബിനുജോസഫ്, ക്രാ ക്രാസർകോട്)മനോജ് കെ.ആര്‍ (കാഞ്ഞങ്ങാട്), ലിപു എസ് ലോറന്‍സ് (ഉദുമ ) ഷേര്‍ലി വി.ഇ, (തൃക്കരിപ്പൂർ) രഘുമണി വി.പി (മഞ്ചേശ്വരം ) എന്നിവര്‍ പത്രികകള്‍ സ്വീകരിച്ചു. താലൂക്കുകളില്‍ ഉപവരണാധികാരികളായ താഹ്‌സില്‍ദാര്‍മാരും പത്രികകള്‍ സ്വീകരിച്ചു.







