കൊല്ലം: പഠിക്കാനായി മുറിയില്‍ കയറിയ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ കുമ്മിള്‍ പുല്ലുപണ ഇരട്ടകുളം നെല്ലിക്കാട്ടില്‍ വീട്ടില്‍ മുഹമ്മദ് റാഫി – ഷൈനിമോള്‍ ദമ്പതികളുടെ മകള്‍ ഫാത്തിമ മുബഷിറ(14)യെ ആണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിങ്ങേലി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.
പഠിക്കാനായി മുറിയില്‍ കയറിയ മുബഷിറയെ അമ്മ ഭക്ഷണം കഴിക്കാനായി വിളിക്കാന്‍ ചെന്നപ്പോഴാണ് നിലത്ത് കമഴ്ന്ന് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ വീട്ടുകാര്‍ കടയ്ക്കലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞശേഷമേ മരണകാരണം വ്യക്തമാകൂ. പൊലീസ് അന്വേഷണം ആരംഭിച്ചു.







