അശ്വിനി ആരാണെന്നാ വിചാരം

കാസര്‍കോട്: രാഷ്ട്രീയം മാത്രമല്ല, അശ്വിനിക്കു ക്രിക്കറ്റും വഴങ്ങും. കാസര്‍കോട് നിയമസഭാ മണഡലത്തിലെ ബി ജെ പി സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനി രാഷ്ട്രീയത്തില്‍ മാത്രമല്ല, ക്രിക്കറ്റ് കളിയിലും ആര്‍ക്കും പിന്നിലല്ലെന്നു കളിച്ചു കാണിച്ചു.
തിരക്കു പിടിച്ച തിരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ ശിവശക്തി നഗറിലെത്തിയ അശ്വിനിയെ ക്രിക്കറ്റ് പ്രേമികള്‍ തങ്ങളുടെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഉദ്ഘാടനത്തിനു ക്ഷണിച്ചു. ഒരു എതിര്‍പ്പുമില്ലാതെ അശ്വിനി ബാറ്റെടുത്തു. രണ്ടു മൂന്നു ബോളുകളെ തലോടിവിട്ടതോടെ വിക്കറ്റ് വീഴ്ത്തണമെന്ന ലക്ഷ്യത്തോടെ ആഞ്ഞെറിഞ്ഞ പന്തിനെ അശ്വിനി അടിച്ചു തെറിപ്പിച്ചതോടെ കാണികളും കളിക്കാരും അതിശയിച്ചു. ആളു മോശക്കാരി അല്ലല്ലോ എന്നു സ്ഥാനാര്‍ത്ഥിയെ അവര്‍ പ്രകീര്‍ത്തിച്ചു.
തുടര്‍ന്നു കളിക്കാരോടും കാണികളോടും അശ്വിനി വോട്ടഭ്യര്‍ത്ഥിച്ചു. എല്ലാവര്‍ക്കും ആശംസ നല്‍കിയും ആശംസ സ്വീകരിച്ചും അടുത്ത സ്വീകരണസ്ഥലത്തേക്കു കുതിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page