കാസര്‍കോട്: ചുമയ്ക്കുന്നതിനിടയില്‍ ഛര്‍ദ്ദിക്കുകയും ഇതിനിടയില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ശ്വാസ കോശത്തില്‍ കയറി മുന്‍ പ്രവാസിക്ക് ദാരുണാന്ത്യം.
പെരിയ ബസാര്‍, അടുക്കം, വീരന്മാര്‍കാവിലെ സിപി അപ്പക്കുഞ്ഞി (66)യാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. രാവിലെ എഴുന്നേറ്റ ശേഷം ചുമ അനുഭവപ്പെട്ടു. ഇതിനിടയില്‍ ശ്വാസം മുട്ടല്‍ ഉണ്ടായി. അവശനായ അപ്പക്കുഞ്ഞിയെ അയല്‍വാസികളുടെ സഹായത്തോടെ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് ശ്വാസ തടസ്സത്തിനു കാരണം ഭക്ഷണാവശിഷ്ടം ശ്വാസകോശത്തില്‍ കയറിയതാണെന്നു വ്യക്തമായത്. അവശിഷ്ടങ്ങൾ ഉടന്‍ നീക്കിയെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ദേവകി. മക്കള്‍: ശ്വാമി, ശ്വാത, സനല്‍. സഹോദരങ്ങള്‍: ലീല, നിര്‍മ്മല, സതി, ശശി.






