മഡ്ക്കത്ത്: ഒമാനില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. ഒരാളെ കാണാതായി. തൃശൂര്‍, തൃത്താല, കൂറ്റനാട് സ്വദേശി യൂസഫ് , ബന്ധുവായ ഒറ്റപ്പാലം സ്വദേശിനി ഷംല എന്നിവരാണ് മരിച്ചത്. യൂസഫിന്റെ മാതാവ് റംലയെ കാണാതായി. ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നു. അപകടത്തില്‍ നിന്നു കുട്ടികളടക്കം ആറുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു,
വാദിസമദ് അല്‍ഷാനിലാണ് മിന്നല്‍ പ്രളയം ഉണ്ടായത്. യൂസഫിന്റെയും ഷംലയുടെയും കുടുംബാംഗങ്ങള്‍ രണ്ടു വാഹനങ്ങളിലായി പെരുന്നാള്‍ ആഘോഷത്തിനായാണ് വാദിസമദില്‍ എത്തിയത്. ഈ സമയത്ത് കനത്ത മഴ പെയ്തതിനെ തുടര്‍ന്നാണ് മിന്നല്‍ പ്രളയം ഉണ്ടായതെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
2024 ഏപ്രില്‍ മാസത്തില്‍ ഉണ്ടായ സമാന പ്രളയത്തില്‍ മലയാളികളടക്കം 12 പേര്‍ മരണപ്പെട്ടിരുന്നു.







