കാസര്‍കോട്: ബേക്കല്‍, പള്ളിക്കരയിലെ ആദ്യകാല സി പി എം നേതാവ് ശക്തി നഗറിലെ കെ കുഞ്ഞിക്കണ്ണന്‍ (77) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തിനു ചികിത്സയിലായിരുന്നു. സി പി എം ലോക്കല്‍ കമ്മറ്റി അംഗം ,സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ബേബി. മക്കള്‍: മഞ്ജുനാഥന്‍, മനോഹരന്‍, പ്രവീണ്‍ കുമാര്‍, മനോജ്, മഹേഷ്. മരുമക്കള്‍: രാധിക, രേഖ, അനില. സഹോദരങ്ങള്‍: പരേതരായ വെള്ളച്ചി, അപ്പു, കുഞ്ഞിരാമന്‍, നാരായണി, കുഞ്ഞാത, ചോയിച്ചി.






