കാസര്‍കോട്: നിസാര പ്രശ്‌നത്തെ ചൊല്ലി യുവാവിനെ വീട്ടു വളപ്പില്‍ അതിക്രമിച്ചു കയറി കുത്തിക്കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. പള്ളിക്കര, തൊട്ടി സ്വദേശികളായ കിരണ്‍, ആകാശ്, നന്ദീഷ്, നിഖില്‍, ജിതിന്‍ എന്നിവരെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികളെ ഹൊസ്ദുര്‍ഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
പൂച്ചക്കാട്ടെ ഷംനത്ത് മന്‍സിലില്‍ പി.കെ സാജിറി (42)നെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. പരാതിക്കാരന്‍ ഓടിച്ചിരുന്ന വാഹനത്തിനു നേരെ പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം എത്തിയത് ചോദ്യം ചെയ്ത വിരോധമാണ് അക്രമത്തിനു കാരണമായത്. വെളളിയാഴ്ച രാത്രി ഏഴേകാല്‍ മണിയോടെയാണ് കേസിനാസ്പദമായ സംഭവം.






