സവാദ് മികച്ച ബി എല്‍ ഒ; ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു: ജില്ലാ കളക്ടര്‍

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒന്നാം നമ്പര്‍ ബൂത്തിലെ ബി എല്‍ ഒ മികച്ച ഓഫീസര്‍ ആയിരുന്നുവെന്നു ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ചെര്‍ക്കള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനായ സവാദിന്റെ സേവനം മികച്ചതായിരുന്നുവെന്ന് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തീര്‍ത്തും വ്യക്തിപരമായ കാരണങ്ങളിലാണ് ആത്മഹത്യയെന്ന് കുറിപ്പ് വ്യക്തമാക്കുന്നു. വിശദമായ അന്വേഷണത്തിനു പൊലീസിനു നല്‍കിയിട്ടുണ്ടെന്നും അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും ഉറപ്പു വരുത്തുമെന്നും അറിയിപ്പില്‍ കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച രാവിലെയാണ് ബി എല്‍ ഒ ആയ സവാദ് മൊഗ്രാല്‍ പുഴയില്‍ ചാടി ജീവനൊടുക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page