ചോയ്യംങ്കോട് :കിണാവൂർ എടം ശ്രീ കിരാതേശ്വര ക്ഷേത്രം നവീകരണ അഷ്ടബന്ധ ബ്രഹ്മ കലശ മഹോത്സവത്തോടനുബന്ധിച്ച് സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു.
പോത്താംകണ്ടം ആനന്ദഭവനം കൃഷ്ണാനന്ദ ഭാരതി സ്വാമി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ മണിയറ കുഞ്ഞമ്പു നായർ അധ്യക്ഷത വഹിച്ചു. പാശുപതം സുവനീർ പ്രശസ്ത ചലച്ചിത്രകാരൻ ഉണ്ണിരാജ് ചെറുവത്തൂർ പ്രകാശനം ചെയ്തു.വാർഡ് മെമ്പർ കെ പി മധുസൂദനൻസുവനീർസ്വീകരിച്ചു.
തിടമ്പ് നൃത്ത കലാകാരനും ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായ ഉപേന്ദ്ര അഗ്ഗിത്തായ, വാദ്യകലാകാരൻ
കൃഷ്ണ മാരാർ ,വാദ്യകലാകാരൻ പിലിക്കോട് ദാമോദര മാരാർ ,മുൻ കഴകക്കാരൻ ശ്രീധര വാര്യർ ,കലവറ കമ്മിറ്റി കൺവീനർ ചെറൂട്ട കുട്ടികൃഷ്ണൻ നായർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
നീലേശ്വരം മുനിസിപ്പൽ കൗൺസിലർ പി രാമകൃഷ്ണൻ,ഡോ.കെ. സി. കെ. രാജ,ട്രസ്റ്റി പെരിയ എ. നാരായണൻ, റിട്ടയേഡ് ലെഫ്റ്റനന്റ് കേണൽ കെ വി കുഞ്ഞിക്കണ്ണൻ നായർ ,
സാമ്പത്തിക കമ്മിറ്റി ചെയർമാൻ സി. കെ. ബാലചന്ദ്രൻ നായർ, മുച്ചിലോട്ട് ഭഗവതി ക്ഷേത്രം സെക്രട്ടറി കെ വി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. സുവനീർ കമ്മറ്റി ചെയർമാൻ എം ബിജു സുവനീർ പരിചയപ്പെടുത്തി.
സംഘാടക സമിതി കൺവീനർ പവിത്രൻ മുടക്കനി സ്വാഗതവും പ്രോഗ്രാം കമ്മറ്റി കൺവീനർ ബാലൻ മണിയറ നന്ദിയും പറഞ്ഞു.







