കാസര്‍കോട്: കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സി പി ഐ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ഗോവിന്ദന്‍ പള്ളിക്കാപ്പിലും ഉദുമയിലെ സി എച്ച് കുഞ്ഞമ്പുവും ഇന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ കന്നി അങ്കത്തിനു ഇറങ്ങിയ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഇടതു മുന്നണി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം പ്രകടനമായെത്തിയാണ് ആര്‍ ഡി ഒ മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. ഇ ചന്ദ്രശേഖരന്‍ എം എല്‍ എ, എം രാജഗോപാലന്‍ എം എല്‍ എ, നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, കെ രാജ്‌മോഹന്‍, എം വി രാഘവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഉദുമയിലെ ഇടതു സ്ഥാനാര്‍ത്ഥി സി എച്ച് കുഞ്ഞമ്പു കലക്ട്രേറ്റിലെത്തി വരണാധികാരിയായ ഡെപ്യൂട്ടി കലക്ടര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാന്‍ ടി കൃഷ്ണന്‍, സെക്രട്ടറി കെ വി കുഞ്ഞിരാമന്‍, നേതാക്കളായ പി കരുണാകരന്‍, കെ കുഞ്ഞിരാമന്‍, എം എ ലത്തീഫ്, മൊയ്തീന്‍ കുഞ്ഞി കളനാട് തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രകടനത്തിന് എം സുമതി, ഇ പത്മാവതി, സിജിമാത്യു, വി രാജന്‍, ടി എം കരീം, മധു മുദിയക്കാല്‍, ബിജു ഉണ്ണിത്താന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.







