കാര്‍ യാത്രക്കാരന്റെ 3,33,500 രൂപ തട്ടിയ കേസ്; പൊലീസ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

കല്‍പ്പറ്റ: കാര്‍ യാത്രക്കാരനില്‍ നിന്നു 3,37,500 രൂപ തട്ടിയെടുത്തുവെന്ന കേസില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന പൊലീസ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. വയനാട്, കംപ്ലക്കാട്, പൂന്തോട്ടം കുന്നില്‍ നന്ദനം ഹൗസില്‍ സി ആര്‍ അനില്‍കുമാറി (44)നെയാണ് വയനാട് ക്രൈംബ്രാഞ്ച് ഡിവൈ എസ് പി വി വി ബെന്നി അറസ്റ്റു ചെയ്തത്. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ് പി കെ വി വേണുഗോപാലിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിനിടയിലാണ് അറസ്റ്റ്.
വൈത്തിരി പൊലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന അനില്‍കുമാറിനെ നേരത്തെ അന്നത്തെ ഐ ജി യായിരുന്ന രാജ്പാല്‍മീണ സസ്‌പെന്റ് ചെയ്തിരുന്നു.
2025 സെപ്തംബര്‍ 15നാണ് കേസിനാസ്പദമായ സംഭവം. കാറില്‍ പണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് അനില്‍കുമാറും സംഘവും പരിശോധനക്ക് ഇറങ്ങുകയായിരുന്നു. വാഹനപരിശോധനക്കിടയില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ജിനാസും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ എത്തി. കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നതിനിടയില്‍ പണം കണ്ടെത്തി. കാറില്‍ ഉണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തിയ ശേഷം പണം തിരികെ നല്‍കാതെ കാറുമായി വിട്ടയക്കുകയായിരുന്നു. പണം തട്ടിയെടുത്തത് സംബന്ധിച്ച് മുഹമ്മദ് ജിനാസ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതിനു പിന്നാലെ അനില്‍ കുമാറിനെ സര്‍വ്വീസില്‍ നിന്നു സസ്‌പെന്റ് ചെയ്തു. സെപ്തംബര്‍ 29 നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. അഞ്ചാമത്തെ ദിവസം വൈത്തിരി സ്റ്റേഷനിലെ സിപിഒമാരായ കല്‍പ്പറ്റയിലെ അബ്ദുല്‍ ഷുക്കൂര്‍(34), കോട്ടവയലിലെ അബ്ദുല്‍ മജീദ് (44), ഡ്രൈവര്‍ ചുങ്കത്തറയിലെ ബിനീഷ് (44) എന്നിവരെ അറസ്റ്റു ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page