തിരുവനന്തപുരം: കണ്ടെയ്നറില്‍ നിന്ന് ജിപ്സം ബോര്‍ഡ് ഇറക്കുന്നതിനിടെ ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് മരിച്ചത്.
ദേശീയപാതയില്‍ ലുലുമാളിന് എതിര്‍വശം നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്കാണ് അപകടം. കണ്ടെയ്നറിനുള്ളില്‍ അട്ടിമറിഞ്ഞ ജിപ്സത്തിനിടയില്‍ തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തൊഴിലാളികളെ പുറത്തെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.







