ക്രിക്കറ്റ് മത്സരത്തെ ചൊല്ലി തര്‍ക്കം; സഹപാഠികളെ അനുനയിപ്പിക്കാന്‍ ശ്രമിച്ച 10-ാം ക്ലാസുകാരന്‍ മര്‍ദനമേറ്റ് മരിച്ചു; പ്രായപൂര്‍ത്തിയാകാത്ത 7പേര്‍ അറസ്റ്റില്‍

ബെംഗളൂരു: ക്രിക്കറ്റ് മത്സരത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സഹപാഠികളെ അനുനയിപ്പിക്കാന്‍ ശ്രമിച്ച 10-ാം ക്ലാസുകാരന്‍ മര്‍ദനമേറ്റ് മരിച്ചു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച വൈകുന്നേരം ശിവമോഗ നഗരത്തിലെ സുലേബൈലുവിലാണ് സംഭവം. ഉര്‍ഗദുര്‍ സ്വദേശി സങ്കേത് (16) ആണു മരിച്ചത്.

സുലേബൈലുവിലെ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് സങ്കേത്.
തിങ്കളാഴ്ച വൈകിട്ട് സ്‌പെഷല്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകാനിറങ്ങിയതായിരുന്നു സങ്കേത് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍. ഇതിനിടെ പ്രാദേശിക ക്രിക്കറ്റ് മത്സരത്തെ ചൊല്ലി സഹപാഠികള്‍ക്കിടയില്‍ റോഡില്‍ വച്ച് തര്‍ക്കം നടന്നു. ഇത് പരിഹരിക്കാന്‍ ചെന്ന സങ്കേതിനെ സംഘത്തിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചു. മര്‍ദനത്തിന് പിന്നാലെ കുഴഞ്ഞുവീണ സങ്കേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തുംഗ നഗര്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെല്ലാം പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു. ഏഴുപേരെയാണ് അറസ്റ്റുചെയ്തത്. മരിച്ച സങ്കേതും അറസ്റ്റിലായ കുട്ടികളും ഒരേ പ്രദേശത്തുനിന്നുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രണയകാലത്തെ ഒന്നിച്ചുള്ള ഫോട്ടോ ഇൻസ്റ്റ്ര ഗ്രാം പ്രൊഫൈൽ പിക്ചറായി ഉപയോഗിച്ചു; മറ്റൊരു കല്യാണത്തിനു അനുവദിക്കില്ലെന്നു ഭീഷണി, മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയുടെ പരാതിയിൽ ചെറുവത്തൂർ സ്വദേശിക്കും പിതാവിനുമെതിരെ ബേക്കൽ പൊലീസ് കേസെടുത്തു

You cannot copy content of this page