നീലേശ്വരം:ഇലക്ട്രോണിക് മാലിന്യ ശേഖരണത്തിൽ കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് ചരിത്ര നേട്ടം കൈവരിച്ചു. പഞ്ചായത്ത് ഹരിത കർമ സേന ഒന്നര ടണ്ണോളം ഇലക്ട്രോണിക് മാലിന്യം ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറിക്കഴിഞ്ഞു.കകരിന്തളം എം സി എഫ് ൽ നടന്ന ചടങ്ങിൽ ഇ മാലിന്യം ലോഡ് ചെയ്ത വാഹനം പഞ്ചായത്ത് പ്രസിഡൻ്റ് എം രാജൻ ഫ്ലാഗ് ഓഫ് ചെയ്തു . ഹരിത കർമ സേന അംഗങ്ങളുടെ ചിട്ടയായ പ്രവർത്തനവും കുടുംബശ്രീയുടെ സഹകരണവും പൊതുജനങ്ങൾ നൽകിയ മികച്ച പിന്തുണയുമാണ് ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ ഇ മാലിന്യം ശേഖരിക്കുന്നതിന് കിനാനൂർ കരിന്തളം ഹരിത കർമസേനയ്ക്ക് കരുത്തായത്.ക്ലീൻ കേരള കമ്പനി ഓരോ മാലിന്യത്തിനും കിലോഗ്രാമിന് നിശ്ചയിച്ച നിരക്കിൽ തുക പൊതുജനങ്ങൾക്ക് നൽകിയാണ് ഇ മാലിന്യം ശേഖരിച്ചത്. ചടങ്ങളിൽ പഞ്ചായത്ത് സെക്രട്ടറി എ വി സന്തോഷ് കുമാർ ,അസി.സെക്രട്ടറി പി പി സജീന്ദ്രൻ , എച്ച് ഐ ജലേഷ്, ക്ലീൻ കേരള പ്രതിനിധികളായ അഞ്ജിത , മാളവിക,ഹരിത കർമ സേന പ്രവർത്തകർ പങ്കെടുത്തു.







