നീലേശ്വരം :കാസർകോട് ജില്ലയിലെ വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ നാർക്കോട്ടിക് കേസ്സിൽ ഉൾപ്പെട്ട പ്രതിയെ പിടികൂടുന്നതിനു കാറിൽ സഞ്ചരിക്കവേ ചെങ്കളയിൽ വാഹനാപകടത്തിൽ മരിച്ച പ്രിയ സഹപ്രവർത്തകൻ സജീഷിന് കേരളാ പോലീസ് ഹൗസിംഗ് സഹകരണസംഘത്തിൻ്റെ അപകട ഇൻഷുറൻസ് തുകയായ 25 ലക്ഷം രൂപയും, എസ് ബി ഐ യുടെ അപകട ഇൻഷൂറൻസ് തുകയായ ഒരു കോടി രൂപയും ഇന്ന് രാവിലെ വിജിലൻസ് മേധാവിയും കെ പി എച്ച് സി എസ് പ്രസിഡണ്ടുമായ മനോജ് എബ്രഹാം കുടുംബത്തിന് കൈമാറി. നീലേശ്വരം വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ സജീഷിൻ്റെ പേരിലുള 24 ലക്ഷത്തിലധികം വരുന്ന ഭവന വായ്പ സംഘം എറ്റെടുത്ത് വീടിൻ്റെ രേഖകളും, സംഘത്തിൻ്റെ സിപിഎ എസ് പദ്ധതി പ്രകാരം സജീഷിന് ലഭിച്ച 10 ലക്ഷം രൂപയും മരണപ്പെട്ട് ഒരു മാസത്തിനുള്ളിൽ തന്നെ അദ്ദേഹത്തിൻ്റെ വീട്ടിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ കുടുംബത്തിന് കൈമാറിയിരുന്നു. ഇന്ന് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്ഡി ഐപിഎസ്, കെ പി എസ് ഒ എ ട്രഷറർ ഉണ്ണികൃഷ്ണൻ , കെ പി ഒ എ ജില്ലാ സെക്രട്ടറി രവീന്ദ്രൻ.പി , എസ് ബി ഐ റീജിയണൽ മാനേജർ രാജേഷ് ,കെ പി എ ജില്ലാ സെക്രട്ടറി സുധീഷ്.പി.വി. പ്രസിഡണ്ട് പി പ്രകാശൻ, സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം എ.പി സുരേഷ്, ജില്ലാ സഹകരണ സംഘം പ്രസിഡണ്ട് ടി.ഗിരീഷ് ബാബു , വ്യാപാരി വ്യവസായി ഏകോപന സമിതി നിലേശ്വരം യൂണിറ്റ് പ്രസിഡണ്ട് സുരേഷ്.കെ.വി, സംഘം വൈസ് പ്രസിഡണ്ട് കെ.പി. പ്രവീൺ,സംഘം ഡയറക്ടർ ഇ വി പ്രദീപൻ ,സംഘം ഡയറക്ടർ രാജേഷ് കടമ്പേരി പ്രസംഗിച്ചു.







