കാസർകോട്:അരവത്ത് മട്ടെങ്ങാനം കഴകം ശ്രീ പൂബാണം കുഴി ക്ഷേത്ര നവീകരണ പുന:പ്രതിഷ്ഠ ബ്രഹ്മ കലശത്തിന്റെ ഭാഗമായി അരവത്ത്, പാലത്താട്, തച്ചങ്ങാട് പ്രാദേശിക ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിഷരഹിത പച്ചക്കറി കൃഷിയിൽ നൂറുമേനി. പ്രാദേശിക സമിതി ചെയർമാൻ ഗംഗാധരൻ ആചാരിയുടെ അധ്യക്ഷതയിൽ ആഘോഷ കമ്മിറ്റി ചെയർമാൻ കെ.ശിവരാമൻ മേസ്ത്രി വിളവെടുപ്പ് ഉത്ഘാടനം ചെയ്തു വാർഡ് മെമ്പർ സുജാത. കെ, വി.വി കൃഷ്ണൻ, ഗംഗാധരൻ പാറ്റേൻ മന, ചന്ദ്രൻ തച്ചങ്ങാട്, അശോകൻ പുതിയപുര, വി.ഗീത, സി വി സുരേഷ്, പ്രഭാകരൻ പാലത്താട് സംബന്ധിച്ചു. ശ്രീനിവാസൻ അരവത്ത് സ്വാഗതവും ശശീന്ദ്രൻ കളത്തിങ്കാൽ നന്ദിയും പറഞ്ഞു.






