പണം ചാക്കിലോ പേപ്പറിലോ പൊതിഞ്ഞ് സീറ്റിന് പുറകിലിട്ടോളൂ, ബാക്കി ഞാന്‍ നോക്കാം; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍

തൃശ്ശൂര്‍: ഭൂമിയുടെ അവകാശരേഖ ശരിയാക്കി നല്‍കാന്‍ 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറെ വിജിലന്‍സ് കയ്യോടെ പിടികൂടി. തൃശൂര്‍ പുന്നയൂര്‍ക്കുളം തടിക്കാട് വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ എന്‍.പി വിനോദിനെയാണ് വിജിലന്‍സ് പിടികൂടിയത്. പരാതിക്കാരനോട് വില്ലേജ് ഓഫീസര്‍ കൈക്കൂലിക്കായി വിലപേശുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

പുന്നയൂര്‍ക്കുളം സ്വദേശിയാണ് പരാതിക്കാരന്‍. നികുതി അടയ്ക്കുന്നതിനായി ഭൂമിയുടെ അവകാശരേഖ ഇദ്ദേഹം ഉദ്യോഗസ്ഥനോട് ശരിയാക്കി നല്‍കാന്‍ അപേക്ഷിച്ചിരുന്നു. അവകാശരേഖ ശരിയാക്കി നല്‍കാന്‍ അഞ്ചു ലക്ഷം രൂപ നല്‍കണമെന്നായിരുന്നു സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ വിനോദിന്റെ ആവശ്യം. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സ്വന്തം മൊബൈല്‍ ഫോണില്‍ പരാതിക്കാരന്‍ റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്.

അഞ്ചു ലക്ഷം രൂപ കൈയില്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ മൂന്ന് ലക്ഷം മതിയെന്നായി. അതും ഇല്ലെന്ന് പറഞ്ഞപ്പോള്‍ രണ്ടര ലക്ഷത്തിലൊതുങ്ങി. പണം ചാക്കിലോ പേപ്പറിലോ പൊതിഞ്ഞ് സീറ്റിന് പുറകിലേക്ക് ഇടാനും വിനോദ് പറയുന്നുണ്ട്. ഇത്രയും പണം കയ്യിലില്ലാത്തതിനാലാണ് പരാതിക്കാരന്‍ തൃശ്ശൂര്‍ വിജിലന്‍സിനെ സമീപിച്ചത്. രണ്ടര ലക്ഷം എന്ന് തോന്നിക്കാന്‍ നൂറിന്റെ നോട്ട് കെട്ടുകളാക്കി 50,000 രൂപയാണ് വിജിലന്‍സിന്റെ സഹായത്തോടെ പരാതിക്കാരന്‍ പൊതിഞ്ഞു കൊണ്ടുപോയത്.

തുടര്‍ന്ന് രണ്ടര ലക്ഷം ഉണ്ടെന്ന് പറഞ്ഞ് നോട്ട് കെട്ടുകള്‍ കൈമാറുകയായിരുന്നു. തൃശ്ശൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കയ്യോടെ പിടികൂടുകയും ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുഞ്ഞാമിന കൊലക്കേസ് പ്രതികള്‍ 10വര്‍ഷത്തിനു ശേഷം പിടിയില്‍; സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നു കളഞ്ഞ അമ്മയെയും മകളെയും കുടുക്കിയത് ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണന്‍ നായരും സംഘവും, പ്രതികൾ കാസര്‍കോട്ടും ഒളിവിൽ കഴിഞ്ഞു

You cannot copy content of this page