കാസര്‍കോട്: മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. ആസാം സ്വദേശിയായ മെഹബൂജ് അഹ്‌മദ് ലാസ്‌ക്കര്‍ (26), മധൂര്‍, പെരിയടുക്കയിലെ എ കെ മന്‍സൂര്‍(35) എന്നിവരാണ് അറസ്റ്റിലായത്. ആസാം സ്വദേശിയുടെ കൈയില്‍ നിന്നു 15 ഗ്രാം കഞ്ചാവും പെരിയടുക്ക സ്വദേശിയില്‍ നിന്നു 20 ഗ്രാം കഞ്ചാവും കണ്ടെടുത്തതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
മംഗ്‌ളൂരുവില്‍ നിന്നു കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണ്ണാടക കെ എസ് ആര്‍ ടി സി ബസില്‍ നിന്നാണ് മെഹബൂജ് അഹ്‌മദ് ലാസ്‌ക്കറിനെ പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി ആദര്‍ശ്, അസി. ഇന്‍സ്‌പെക്ടര്‍ എ ബി അബ്ദുള്ള, സിവില്‍ എക്‌സൈസ് ഓഫീസര്‍ നസറുദ്ദീന്‍ എന്നിവരാണ് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്.
വ്യാഴാഴ്ച വൈകിട്ട് മണിയോടെ കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണ്ണാടക കെ എസ് ആര്‍ ടി സി ബസിലെ യാത്രക്കാരന്‍ ആയിരുന്നു മന്‍സൂര്‍. ഇന്‍സ്‌പെക്ടര്‍ കെ കെ ഷിജില്‍ കുമാര്‍, അസി. ഇന്‍സ്‌പെക്ടര്‍ ഇ കെ ബിജോയ്, പ്രിവന്റീവ് ഓഫീസര്‍ കെ ആര്‍ പ്രജിത്ത് എന്നിവരാണ് എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.






