കണ്ണൂര്‍: മുക്കാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കുറ്റിക്കോല്‍, പാറാട്ടെ വാടക വീട്ടില്‍ താമസക്കാരനായ പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി ബിന്ധനാഥ് മണ്ഡല്‍(38) ആണ് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായത്.
പാറാട്, എളോട്ട് മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്ത് റോഡരുകില്‍ പതുങ്ങിനില്‍ക്കുകയായിരുന്നു മണ്ഡല്‍. പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. എസ് ഐ കെ എസ് നിഥിന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി വി വിജേഷ്, ടി വി കമലേഷ് എന്നിവരാണ് കഞ്ചാവുമായി ബിന്ധനാഥിനെ അറസ്റ്റു ചെയ്തത്.
അടുത്ത കാലത്തായി കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുമായി പിടിയിലാകുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചു വരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.







