ഇന്ത്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ ഇടം നേടി പെരിയയിലെ രണ്ടര വയസ്സുകാരി നാടിനു അഭിമാനമായി

കാസര്‍കോട്: പെരിയ, കനിയംകുണ്ട് സ്വദേശിനിയായ രണ്ടര വയസ്സുകാരി 2026ലെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി നാടിന്റെ അഭിമാനമായി. കനിയംകുണ്ടിലെ ടി.വി ശരത്-ഷഷ്മിത ദമ്പതികളുടെ മകളായ സാത്മികയാണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്.
വിദ്യാഭ്യാസം, കല, സാംസ്‌കാരികം, കായികം, ശാസ്ത്രം, സാങ്കേതിക വിദ്യ, സാമൂഹിക സേവനം, ഓര്‍മ്മശക്തി, വേഗത എന്നീ വിഷയങ്ങളിലുള്ള ഓർമ്മശക്തി പരിഗണിച്ചാണ് സാത്മികയെ ഈ നേട്ടത്തിന് അര്‍ഹയാക്കിയത്.
അഞ്ച് ഇന്ത്യന്‍ നേതാക്കള്‍, അഞ്ച് പച്ചക്കറികള്‍, 14 പഴങ്ങള്‍, ഒന്‍പത് വാഹനങ്ങള്‍, ആറ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ആറ് കീടങ്ങള്‍, അഞ്ച് നിറങ്ങള്‍, ഏഴു പക്ഷികള്‍, 20 മൃഗങ്ങള്‍, ശരീരത്തിലെ 11 ഭാഗങ്ങള്‍, എന്നിവ സാത്മിക തിരിച്ചറിഞ്ഞത് പ്രധാനനേട്ടമായി കണക്കിലെടുത്താണ് ഈ നേട്ടത്തിന് അര്‍ഹയായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page