ആശുപത്രിയില്‍ നിന്ന് 3 ദിവസം പ്രായമുള്ള നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി; 2 സ്ത്രീകള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: മൂന്നുദിവസം പ്രായമുള്ള നവജാതശിശുവിനെ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളില്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തി ഡല്‍ഹി പൊലീസ്. സംഭവത്തില്‍ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റുചെയ്തു. ഡല്‍ഹി അംബേദ്കര്‍ ആശുപത്രിയിലെ ലേബര്‍ റൂമില്‍ നിന്ന് ബുധനാഴ്ച രാവിലെയാണ് രണ്ട് സ്ത്രീകള്‍ കുഞ്ഞുമായി കടന്നുകളഞ്ഞത്. അമ്മയുമായി സൗഹൃദം നടിച്ചായിരുന്നു ഇവര്‍ കുട്ടിയെ വശത്താക്കിയത്.

കുഞ്ഞുമായി കടന്നുകളഞ്ഞ നാല്‍പതുകാരിയെയും കൂട്ടുപ്രതി 20 കാരിയായ അഹിര്‍ബന്‍ സക്‌സേനയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി മീററ്റ് എക്‌സ്പ്രസ് വേയില്‍ നിന്നുമാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page