കാറില്‍ കടത്തിയ എം ഡി എം എയുമായി ചെറുവത്തൂര്‍ തുരുത്തി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തിയ എം ഡി എം എയുമായി യുവാവിനെ എക്‌സൈസ് അറസ്റ്റു ചെയ്തു. ചെറുവത്തൂര്‍, തുരുത്തി, കുഴിഞ്ഞടിയിലെ എ സി സമീറി (32)നെയാണ് നീലേശ്വരം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ വൈശാഖും സംഘവും അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ച രാത്രി ചെറുവത്തൂരിലാണ് സംഭവം. കാറില്‍ മയക്കുമരുന്നു കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വാഹന പരിശോധന നടത്തുകയായിരുന്നു എക്‌സൈസ് സംഘം. ഇതിനിടയില്‍ കാഞ്ഞങ്ങാട് ഭാഗത്തു നിന്നും എത്തിയ കാറിനു കൈകാണിച്ചുവെങ്കിലും നിര്‍ത്താന്‍ കൂട്ടാക്കിയില്ല. പിന്തുടര്‍ന്ന് കാര്‍ പിടികൂടി പരിശോധിച്ചപ്പോഴാണ് 3.279 ഗ്രാം എം ഡി എം എ കണ്ടെടുത്തതെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
എക്‌സൈസ് സംഘത്തില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ വി വി സന്തോഷ് കുമാര്‍, പി രാജന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ വി ബാബു, കെ. പ്രദീഷ്, കെ ദിനൂപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ലീമ, എം വി പ്രദീപന്‍ എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page